കൊച്ചി: രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭമായ ജയ്ഹിന്ദ് ഗ്രൂപ്പിനു കീഴിലുള്ള ജെയിന് ട്യൂബ്സിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ ഔദ്യോഗിക സ്പോണ്‍സറായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. കേരളത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി പ്രവർത്തനപാരമ്പര്യമുള്ള ജയ്ഹിന്ദ് ഗ്രൂപ്പ് വിവിധ വ്യവസായ രംഗങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്. മാതൃകമ്പനിയുടെ ചുവടുപിടിച്ച്, ജെയിന് ട്യൂബ്സ് അവരുടെ ബിസിനസിൻരെ എല്ലാ മേഖലകളിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജെയിന് ട്യൂബിലെ ദിവ്യകുമാര്‍ ജെയിന് പറഞ്ഞു. രണ്ട് ബ്രാന്‍ഡുകള്‍ക്കും ഒരു സഹജമായ ബന്ധമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഒരു ഗെയിം എന്ന നിലയില്‍ ഫുട്ബോള്‍ എന്നത് കൃത്യത അടിസ്ഥാനമാക്കിയതാണ്. അതുപോലെ തന്നെ ഉത്പന്നത്തിന്റെ എല്ലാ വശങ്ങളിലും ജെയിന് ട്യൂബുകളും അതേ അടിസ്ഥാന തത്വമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
40 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ബ്രാന്‍ഡുമായി സഹകരിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വീരേന്‍ ഡി സില്‍വ അഭിപ്രായപ്പെട്ടു. തങ്ങള്‍ അതാത് മേഖലകളില്‍ നേതാക്കളാകാന്‍ പരിശ്രമിക്കുമ്പോള്‍ വര്‍ഷങ്ങളോളം ഈ പങ്കാളിത്തം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.