അൽമെരെ (ഹോളണ്ട്): ഇന്ത്യയുടെ കൗമാര ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെൻ കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം സ്വന്തമാക്കി. ഡച്ച് ഓപ്പണ്‍ സൂപ്പർ 100 പുരുഷ സിംഗിൾസ് കിരീടം നേടിയാണ് ലക്ഷ്യ സെൻ കന്നി ബിഡബ്ല്യുഎഫിൽ മുത്തമിട്ടത്. ഫൈനലിൽ ജപ്പാന്റെ യുസുകെ ഒനൊദെരയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ലക്ഷ്യ സെൻ കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവ്. സ്കോർ: 15-21, 21-14, 21-15.
പതിനെട്ടുകാരനായ ലക്ഷ്യ സെൻ കഴിഞ്ഞ വർഷം ലോക ജൂണിയർ ചാന്പ്യൻഷിപ്പിൽ വെങ്കലവും യൂത്ത് ഒളിന്പിക്സിൽ വെള്ളിയും നേടിയിരുന്നു. ഈ വർഷം ബെൽജിയൻ ഇന്റർനാഷണലിൽ വിജയിച്ച ലക്ഷ്യ സെൻ പോളിഷ് ഓപ്പണ്‍ ഫൈനലിൽ എത്തിയിരുന്നു.