ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് സിംഗിൾസ് കിരീടം റഷ്യയുടെ ഡാനിൽ മെദ്വദേവിന്. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് മെദ്വദേവ് കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-4, 6-1.
ലോക നാലാം നന്പറായ മെദ്വദേവ് വെറും 74 മിനിറ്റുകൊണ്ടാണ് ഫൈനലിൽ ജയിച്ചത്. ഇരുപത്തിമൂന്നുകാരനായ റഷ്യൻ താരം ബിഗ് ത്രീ എന്നറിയപ്പെടുന്ന നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പം ടെന്നീസ് ലോകത്തിന്റെ നെറുകയിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ മെദ്വദേവ് സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ കഴിഞ്ഞ മാസം കിരീടം നേടിയിരുന്നു. ക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരമായ ജോക്കോവിച്ചിനെ കീഴടക്കിയെത്തിയ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് മെദ്വദേവ് സെമിയിൽ കീഴടക്കിയത്.