+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​ര​​ള​​ത്തി​​ന് ഇ​​ന്നിം​​ഗ്സ് ജ​​യം

ഗോ​​വ: ഗോ​​വ​​യ്ക്കെ​​തി​​രേ ന​​ട​​ന്ന വി​​ജ​​യ് മ​​ർ​​ച്ച​​ന്‍റ്സ് ട്രോ​​ഫി ആ​​ദ്യ റൗ​​ണ്ട് ത്രി​​ദി​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന് ഇ​​ന്നിം​​ഗ്സി​​നും 174 റ​​ണ്‍​സി​​നും ജ​​യം. ടോ​​സ്
കേ​​ര​​ള​​ത്തി​​ന് ഇ​​ന്നിം​​ഗ്സ് ജ​​യം
ഗോ​​വ: ഗോ​​വ​​യ്ക്കെ​​തി​​രേ ന​​ട​​ന്ന വി​​ജ​​യ് മ​​ർ​​ച്ച​​ന്‍റ്സ് ട്രോ​​ഫി ആ​​ദ്യ റൗ​​ണ്ട് ത്രി​​ദി​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന് ഇ​​ന്നിം​​ഗ്സി​​നും 174 റ​​ണ്‍​സി​​നും ജ​​യം. ടോ​​സ് നേ​​ടി​​യ കേ​​ര​​ളം ഫീ​​ൽ​​ഡിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ബാ​​റ്റ് ചെ​​യ്ത ഗോ​​വ​​യെ കേ​​ര​​ളം 43 റ​​ണ്‍​സി​​ന് ചു​​രു​​ട്ടി​​ക്കെ​​ട്ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ 366 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലും ഗോ​​വ​​യെ എ​​റി​​ഞ്ഞൊ​​തു​​ക്കി. മൂ​​ന്നാം ദി​​നം ക​​ളി​​യ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 132 റ​​ണ്‍​സെ​​ടു​​ക്കാ​​നേ ഗോ​​വ​​യ്ക്കാ​​യു​​ള്ളൂ.

കേ​​ര​​ള​​ത്തി​​നാ​​യി വി​​ന​​യ് വി. ​​വ​​ർ​​ഗീ​​സ് ആ​​റു വി​​ക്ക​​റ്റും നി​​ര​​ഞ്ജ​​ൻ വി. ​​ദേ​​വ് നാ​​ല് വി​​ക്ക​​റ്റും വി​​ജ​​യ് എ​​സ്. വി​​ശ്വ​​നാ​​ഥ് മൂ​​ന്ന് വി​​ക്ക​​റ്റും ജി​​ഷ്ണു ര​​ണ്ട് വി​​ക്ക​​റ്റും മാ​​ന​​വ് ര​​ഞ്ജി​​ത്ത്, അ​​ർ​​ജു​​ൻ വേ​​ണു​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റ് വീ​​ത​​വും നേ​​ടി. നേ​​ര​​ത്തേ അ​​പ്പു പ്ര​​കാ​​ശ് 136, ക്യാ​​പ്റ്റ​​ൻ അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​ർ 121, എ.​​പി. കൃ​​ഷ്ണ നാ​​രാ​​യ​​ൻ 92 എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ലാ​​ണ് കേ​​ര​​ളം കൂ​​റ്റ​​ൻ സ്കോ​​ർ നേ​​ടി​​യ​​ത്.