പാരീസ്: 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോൽവി. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കാണ് ഹോം മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1നു കീഴടക്കിയത്. അഞ്ചാം മിനിറ്റിൽ ഹാരി കെയ്ന്റെ പെനൽറ്റി ഗോളിലൂടെ മുന്നിൽകടന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. അതേസമയം, ഫ്രാൻസ്, നിലവിലെ ജേതാക്കളായ പോർച്ചുഗൽ തുടങ്ങിയവ ജയം സ്വന്തമാക്കി.
ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ ഹോം മത്സരത്തിൽ 3-0ന് ലക്സംബർഗിനെ കീഴടക്കി. ബെർണാഡൊ സിൽവ (16-ാം മിനിറ്റ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (65-ാം മിനിറ്റ്), ഗോണ്‍സാലോ ഗ്വെഡെസ് (89-ാം മിനിറ്റ്) എന്നിവരായിരുന്നു പോർച്ചുഗലിന്റെ ഗോൾ നേട്ടക്കാർ. ഫുട്ബോൾ കരിയറിൽ ക്ലബ്, രാജ്യാന്തര മത്സരങ്ങളിലായി റൊണാൾഡോയുടെ 699-ാം ഗോളായിരുന്നു പിറന്നത്. തന്റെ 94-ാം രാജ്യാന്തര ഗോളാണ് ലക്സംബർഗിനെതിരേ റൊണാൾഡോ നേടിയത്.
ഗ്രൂപ്പ് എച്ചിലെ എവേ പോരാട്ടത്തിൽ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിന് ഐസ്ലൻഡിനെ കീഴടക്കി. 66-ാം മിനിറ്റിൽ ഒലിവർ ഗിറു ആയിരുന്നു ഫ്രാൻസിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.