രാജ്യാന്തര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ തവണ 150നു മുകളിൽ സ്കോർ ചെയ്ത താരമെന്ന റിക്കാർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ ഇത് ഒന്‍പതാം തവണയാണ് കോഹ്ലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാന്റെ പേരിലുണ്ടായിരുന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. ക്യാപ്റ്റനായുള്ള 50-ാം ടെസ്റ്റിൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ സ്റ്റീഫൻ ഫ്ളെമിംഗ്, അലിസ്റ്റർ കുക്ക്, സ്റ്റീവ് വോ എന്നിവർക്കൊപ്പം ഇടംപിടിക്കാനും കോഹ്ലിക്കായി.
ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലിയുടെ 40-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡും കോഹ്ലി സ്വന്തമാക്കി. ഒരു സെഞ്ചുറികൂടി നേടിയാൽ കോഹ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന ഓസീസ് മുൻ താരം റിക്കി പോണ്ടിംഗിന്റെ റിക്കാർഡിനൊപ്പമെത്താം, 41 സെഞ്ചുറി.