ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസിൽ സൂപ്പർ താരങ്ങളായ നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ അമേരിക്കയുടെ ജോണ് ഇസ്നറിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു ലോക ഒന്നാം നന്പർ താരമായ ജോക്കോവിച്ചിന്റെ ക്വാർട്ടർ പ്രവേശനം. 74 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 6-3നായിരുന്നു ജോക്കോവിച്ചിന്റെ ജയം. ക്വാർട്ടറിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി.
രണ്ടാം സീഡായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെയാണ് പ്രീക്വാർട്ടറിൽ മറികടന്നത്. 7-6 (9-7), 6-4നായിരുന്നു ഫെഡററിന്റെ ജയം. റഷ്യയുടെ ഡാനിൽ മെദ്വദേവ്, ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി എന്നിവരും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.