ദുബായ്: ഐസിസിയുടെ (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ) ആദ്യ വനിതാ മാച്ച് റഫറി എന്ന ചരിത്രം കുറിച്ച് ഇന്ത്യയുടെ ജി.എസ്. ലക്ഷ്മി. പുരുഷവിഭാഗം ഐസിസി ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള മാച്ച് ഓഫീഷൽസിന്റെ പട്ടിക പുറത്തുവിട്ടതോടെയാണ് ലക്ഷ്മി ചരിത്രം കുറിച്ചത്. ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ജെഫ് ക്രോ ഉൾപ്പെടെയുള്ള സംഘത്തിലാണ് ലക്ഷ്മി ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 18 മുതൽ നവംബർ രണ്ട് വരെ യുഎഇലാണ് ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരം.