വഡോദര: രാജ്യാന്തര ക്രിക്കറ്റിൽ ഇരുപത് വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രം കുറിച്ച് ഇന്ത്യയുടെ മിതാലി രാജ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനിറങ്ങിയതോടെയാണ് മിതാലി ഈ നേട്ടത്തിലെത്തിയത്.
സാങ്കേതികമായി മിതാലി ജൂണിൽ രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കിയിരുന്നു. കാരണം, 1999 ജൂണ്‍ 26നാണ് മിതാലി ഏകദിന ക്രിക്കറ്റിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഇന്നലെ മിതാലി രാജ്യാന്തര ക്രിക്കറ്റിലെത്തി 20 വർഷവും 105 ദിവസവും പൂർത്തിയായിരുന്നു. എന്നാൽ, മാർച്ചിനുശേഷം ഇന്ത്യക്കായി മിതാലി ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്നത്. മത്സരത്തിൽ 11 റണ്‍സ് എടുത്ത് മിതാലി പുറത്താകാതെനിന്നു. എട്ട് വിക്കറ്റിന് ഇന്ത്യ ജയം സ്വന്തമാക്കുകയും ചെയ്തു.
ലോക ക്രിക്കറ്റിൽ ഏറ്റവും അധികം ഏകദിനം കളിച്ച വനിതയും മിതാലിയാണ്, 204 എണ്ണം.