വഡോദര: വനിതാ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പ്രിയ പൂനിയയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയം. സ്മൃതി മന്ദാനയ്ക്ക് പരിക്കേറ്റതോടെയാണ് പ്രിയ പൂനിയ ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 45.1 ഓവറിൽ 164. ഇന്ത്യ 41.4 ഓവറിൽ രണ്ടിന് 165.
75 റണ്‍സുമായി പുറത്താകാതെനിന്ന പ്രിയ പൂനിയയാണ് കളിയിലെ താരം. ജെമയ്മ റോഡ്രിഗസ് (55 റണ്‍സ്), പൂനം റൗത്ത് (16 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 11 റണ്‍സുമായി ക്യാപ്റ്റൻ മിതാലി രാജ് പുറത്താകാതെനിന്നു.