ഉലൻ ഉദെ (റഷ്യ): ഇന്ത്യയുടെ ബോക്സിംഗ് സൂപ്പർ വുമണ്‍ ആയ മേരി കോം ലോക ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ജുതാമസ് ജിത്പോംഗിനെ ഏകപക്ഷീയമായി ഇടിച്ചിട്ടായിരുന്നു മേരി കോം ക്വാർട്ടറിലേക്ക് മുന്നേറിയത്. 5-0നായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രീക്വാർട്ടർ ജയം.
മൂന്നാം സീഡായ ഇന്ത്യൻ താരത്തിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. ആറു തവണ ലോക ചാന്പ്യനായി റെക്കോർഡിട്ട മേരി ഇത്തവണ ആദ്യമായി 51 കിലോഗ്രാം വിഭാഗത്തിൽ മെഡലിനായുള്ള ശ്രമത്തിലാണ്.
അതേസമയം, മുൻ വെള്ളി മെഡൽ ജേതാവായ ഇന്ത്യയുടെ സവീതി ബൂറ 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാം സീഡായ വെയ്ൽസ് താരം ലോറൻ പ്രൈസിനോടായിരുന്നു സവീതിയുടെ പ്രീക്വാർട്ടർ തോൽവി.