ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിൽ ഇന്ത്യയുടെ രോഹിത് ശർമ. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയതോടെ രോഹിത്തിന്റെ റാങ്ക് 17ൽ എത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് പ്രകടനം നടത്തിയ രോഹിത് 36 സ്ഥാനങ്ങൾ മുന്നേറിയാണ്് 17ൽ എത്തിയത്. ആദ്യമായി ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത്. ബൗളർമാരിൽ ആർ. അശ്വിൻ ആദ്യ പത്തിനുള്ളിലും എത്തി.
അതേസമയം, രണ്ടാം റാങ്കിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 2018 ജനുവരിക്കുശേഷം ആദ്യമായി റേറ്റിംഗ് പോയിന്റിൽ 900നു താഴേക്ക് ഇറങ്ങേണ്ടിവന്നു. 899 ആണ് കോഹ്ലിയുടെ നിലവിലെ റേറ്റിംഗ് പോയിന്റ്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാം റാങ്കിൽ.