ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു മിന്നും ജയം. സെവിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽവച്ച് ബാഴ്സ തകർത്തു. ലൂയിസ് സുവാരസ് (27-ാം മിനിറ്റ്) അർതുറൊ വിദാൽ (32-ാം മിനിറ്റ്), ഒസമെൻ ഡെംബലെ (35-ാം മിനിറ്റ്), ലയണൽ മെസി (78-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോൾ. ഉജ്വലമായൊരു ബൈസിക്കിൾ കിക്കിലൂടെയായിരുന്നു സുവാരസ് വലകുലുക്കിയത്. 87-ാം മിനിറ്റിൽ റൊനാൾഡോ അരൗജൊയും 88-ാംമിനിറ്റിൽ ഡെംബലെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സ ഒന്പത് പേരായി ചുരുങ്ങിയിരുന്നു.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് റയൽ വയ്യഡോലിഡിനെതിരെ ഗോൾ രഹിത സമനില വഴങ്ങി. ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 18 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമതാണ്. 16 പോയിന്റുള്ള ബാഴ്സ രണ്ടാമതുണ്ട്. 15 പോയിൻറുള്ള അത്ലറ്റിക്കോയാണ് മൂന്നാം സ്ഥാനത്ത്.