+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടി​ച്ചുമ​ട​ക്കി ; ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 203 റ​​ണ്‍​സി​​ന് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി

വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ദ്യ ദി​​നം മു​​ത​​ൽ ല​​ഭി​​ച്ച മേ​​ൽ​​കൈ അ​​ഞ്ചാം ദി​​ന​​വും തു​​ട​​ർ​​ന്ന ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 203 റ​​ണ്‍​സി​​ന്‍റെ ആ​​
ഒ​ടി​ച്ചുമ​ട​ക്കി ; ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ   203 റ​​ണ്‍​സി​​ന് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി
വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ദ്യ ദി​​നം മു​​ത​​ൽ ല​​ഭി​​ച്ച മേ​​ൽ​​കൈ അ​​ഞ്ചാം ദി​​ന​​വും തു​​ട​​ർ​​ന്ന ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 203 റ​​ണ്‍​സി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 400+ സ്കോ​​ർ നേ​​ടി​​യ​​ശേ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വ​​ഴ​​ങ്ങു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി​​യാ​​ണി​​ത്. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 395 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് 191ൽ ​​ഇ​ന്ത്യ അ​​വ​​സാ​​നി​​ച്ചു. ഒ​​രു വി​​ക്ക​​റ്റി​​ന് 11 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ അ​​ഞ്ചാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 180 റ​​ണ്‍​സ് കൂ​​ടി ചേ​​ർ​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ന്പ​​ത് വി​​ക്ക​​റ്റും ന​​ഷ്ട​​പ്പെ​​ട്ടു.

അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷാ​​മി​​യും നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സ്പി​​ന്ന​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ഒ​ടി​ച്ചുമ​ട​ക്കി​​യ​​ത്. പ​​ത്താം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ പീ​​ഡ്റ്റ് (56 റ​​ണ്‍​സ്) ആ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ. ഓ​​പ്പ​​ണ​​റു​​ടെ റോ​​ളി​​ൽ ആ​​ദ്യ​​മാ​​യെ​​ത്തി​​ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

ഷാ​​മി ത​​രം​​ഗം

ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ സ​​മീ​​പ​​നാ​​ളി​​ൽ ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും അ​​പ​​ക​​ട​​കാ​​രി​​യാ​​യ ബൗ​​ള​​റാ​​ണ് മു​​ഹ​​മ്മ​​ദ് ഷാ​​മി. സെ​​ക്ക​​ൻ​​ഡ് ഇ​​ന്നിം​​ഗ്സ് സ്പെ​​ഷ​​ലി​​സ്റ്റ് എ​​ന്നാ​​ണ് ഷാ​​മി​​യെ ഉ​​പ​​മി​​ക്കു​​ന്ന​​ത്. ആ ​​അ​​പാ​​ര​​ത ഇ​​ന്ന​​ലെ​​യും അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നു. 35 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് ഷാ​​മി സ്വ​​ന്ത​​മാ​​ക്കി. അ​​തി​​ൽ ബൗ​​മ, ഡു​​പ്ല​​സി, ഡി ​​കോ​​ക്ക്, പീ​​ഡ്റ്റ് എ​​ന്നി​​വ​​രെ ബൗ​​ൾ​​ഡാ​​ക്കി​​യാ​​ണ് ഷാ​​മി പ​​റ​​ഞ്ഞ​​യ​​ച്ച​​ത്. അ​​വ​​സാ​​ന വി​​ക്ക​​റ്റാ​​യ റ​​ബാ​​ദ​​യെ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ സാ​​ഹ​​യു​​ടെ കൈ​​ക​​ളി​​ലു​​മെ​​ത്തി​​ച്ചു.

1996ൽ ​​ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥ് ആ​​ണ് അ​​വ​​സാ​​ന​​മാ​​യി ഹോം ​​ടെ​​സ്റ്റി​​ന്‍റെ നാ​​ലാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഇ​​ന്ത്യ​​ൻ പേ​​സ​​ർ. 23 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഷാ​​മി​​യും ആ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ക​​ർ​​സ​​ൻ ഖാ​​വ്‌​രി, ക​​പി​​ൽ​​ദേ​​വ്, മ​​ദ​​ൻ ലാ​​ൽ എ​​ന്നി​​വ​​രും മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്.

2018നു​​ശേ​​ഷം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഷാ​​മി മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന​​ത്. ലോ​​ക​​ത്തി​​ൽ ഈ ​​നേ​​ട്ടം നി​​ല​​വി​​ൽ ആ​​ർ​​ക്കും കൈ​​വ​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. 17.70 ആ​​ണ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഷാ​​മി​​യു​​ടെ ശ​​രാ​​ശ​​രി.

അ​​ശ്വി​​ൻ @ 350

ഇ​​ന്ന​​ലെ ഡി ​​ബ്യൂ​​യി​​നെ (10 റ​​ണ്‍​സ്) ബൗ​​ൾ​​ഡാ​​ക്കി​​യ​​തി​​ലൂ​​ടെ സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 350 വി​​ക്ക​​റ്റ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ശ്രീ​​ല​​ങ്ക​​ൻ മു​​ൻ താ​​രം മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ന്‍റെ ഒ​​പ്പ​​മെ​​ത്തി. 66 ടെ​​സ്റ്റി​​ൽ​​നി​​ന്നാ​​ണ് ഇ​​രു​​വ​​രും 350 വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, അ​​ശ്വി​​ൻ 18 ഇ​​ന്നിം​​ഗ്സ് മു​​ര​​ളീ​​ധ​​ര​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ എ​​ടു​​ത്തു. അ​​തേ​​സ​​മ​​യം, 3000 പ​​ന്ത് കു​​റ​​വാ​​ണ് ചെ​​യ്ത​​ത്. ഏ​​ഴ് വ​​ർ​​ഷ​​വും 332 ദി​​വ​​സ​​വും​​കൊ​​ണ്ടാ​​ണ് അ​​ശ്വി​​ൻ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​തെ​​ങ്കി​​ൽ മു​​ര​​ളീ​​ധ​​ര​​ൻ ഒ​​ന്പ​​ത് വ​​ർ​​ഷ​​വും ഒ​​ന്പ​​ത് ദി​​വ​​സ​​വും എ​​ടു​​ത്തു.

മു​​ത്തു​​സാ​​മി തിളങ്ങി

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​ത് അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ മു​​ത്തു​​സാ​​മി മാ​​ത്ര​​ം, ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 106 പ​​ന്തി​​ൽ 33ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 108 പ​​ന്തി​​ൽ 49ഉം. ഏ​ഴോ അ​തി​ൽ താ​ഴെ​യോ ആ​യി ക്രീ​സി​ലെ​ത്തി ര​ണ്ട് ഇ​ന്നിം​ഗ്സി​ലും 100+ പ​ന്ത് നേ​രി​ട്ട ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ക​ളി​ക്കാ​ര​നു​മാ​യി മു​ത്തു​സാ​മി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കോ​ഹ്‌​ലി​യു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തും മു​ത്തു​സാ​മി​യാ​ണ്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ഏ​​ഴി​​ന് 502 ഡി​​ക്ല​​യേ​​ർ​​ഡ് / ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 431/ ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: നാ​​ലി​​ന് 323 ഡി​​ക്ല​​യേ​​ർ​​ഡ്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: മാ​​ർ​​ക്രം സി ​​ആ​​ൻ​​ഡ് ബി ​​ജ​​ഡേ​​ജ 39, എ​​ൽ​​ഗ​​ർ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ജ​​ഡേ​​ജ 2, ഡി ​​ബ്യൂ​​യി​​ൻ ബി ​​അ​​ശ്വി​​ൻ 10, ബൗ​​മ ബി ​​ഷാ​​മി 0, ഡു​​പ്ല​​സി ബി ​​ഷാ​​മി 13, ഡി ​​കോ​​ക്ക് ബി ​​ഷാ​​മി 0, മു​​ത്തു​​സാ​​മി നോ​​ട്ടൗ​​ട്ട് 49, ഫി​​ലാ​​ൻ​​ഡ​​ർ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ജ​​ഡേ​​ജ 0, മ​​ഹാ​​രാ​​ജ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ജ​​ഡേ​​ജ 0, ഡെ​​യ്ൻ പീ​​ഡ്റ്റ് ബി ​​ഷാ​​മി 56, റ​​ബാ​​ദ സി ​​സാ​​ഹ ബി ​​ഷാ​​മി 18, എ​​ക്സ്ട്രാ​​സ് 4, ആ​​കെ 63.5 ഓ​​വ​​റി​​ൽ 191.

ബൗ​​ളിം​​ഗ്: അ​​ശ്വി​​ൻ 20-5-44-1, ജ​​ഡേ​​ജ 25-6-87-4, ഷാ​​മി 10.5-2-35-5, ഇ​​ഷാ​​ന്ത് 7-2-18-0, രോ​​ഹി​​ത് 1-0-3-0.