ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ എതിരാളികളേക്കാൾ ഇന്ത്യ ബഹുദൂരും മുന്നിൽ. ഐസിസി ഒന്നാം റാങ്കുകാരായ ഇന്ത്യ കളിച്ച മൂന്ന് ടെസ്റ്റിലും ജയിച്ചു. 160 പോയിന്റാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരേ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലും ഇതിനോടകം ഇന്ത്യ ജയിച്ചു കഴിഞ്ഞു.
രണ്ട് ടെസ്റ്റ് വീതം കളിച്ച് 60 പോയിന്റ് വീതമുള്ള ന്യൂസിലൻഡും ശ്രീലങ്കയുമാണ് ഇന്ത്യക്കു പിന്നിൽ രണ്ടും മൂന്നും സ്ഥാനത്ത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവ 56 പോയിന്റ് വീതവുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ്.