+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​​സ്നൈ​​നു റി​​ക്കാ​​ർ​​ഡ്

ലാ​​ഹോ​​ർ: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ ഹാ​​ട്രി​​ക് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി പാ​​ക്കി​​സ്ഥാ​​ന്‍റെ കൗ​​മാ​​ര താ​​രം മു​​ഹ
ഹ​​സ്നൈ​​നു റി​​ക്കാ​​ർ​​ഡ്
ലാ​​ഹോ​​ർ: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഹാ​​ട്രി​​ക് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി പാ​​ക്കി​​സ്ഥാ​​ന്‍റെ കൗ​​മാ​​ര താ​​രം മു​​ഹ​​മ്മ​​ദ് ഹ​​സ്നൈ​​നു സ്വ​​ന്തം. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ലാ​​യി​​രു​​ന്നു ഹ​​സ്നൈ​​ന്‍റെ പ്ര​​ക​​ട​​നം.

അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റ​​ഷീ​​ദ് ഖാ​​നെ​​യാ​​ണ് പാ​​ക് പേ​​സ് ബൗ​​ള​​ർ പി​​ന്നി​​ലാ​​ക്കി​​യ​​ത്. ഹാ​​ട്രി​​ക് നേ​​ടു​​ന്പോ​​ൾ റാ​​ഷി​​ദി​​ന്‍റെ പ്രാ​​യം ഇ​​രു​​പ​​ത് ആ​​യി​​രു​​ന്നു. റ​​ഷീ​​ദി​​നേ​​ക്കാ​​ൾ ഒ​​രു വ​​യ​​സ് കു​​റ​​വാ​​ണ് ഹ​​സ്നൈ​​ന്. ഭാ​​നു​​ര രാ​​ജ​​പ​​ക്സെ (32), ദ​​സു​​ൻ ഷ​​നാ​​ക (17), ശെ​​ഹാ​​ൻ ജ​​യ​​സൂ​​ര്യ (2) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് 15.6, 18.1, 18.2 പ​​ന്തു​​ക​​ളി​​ലാ​​യി പാ​​ക് താ​​രം വീ​​ഴ്ത്തി​​യ​​ത്. ത​​ന്‍റെ ര​​ണ്ടാം ട്വ​​ന്‍റി-20 മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ ഹാ​​ട്രി​​ക് നേ​​ട്ട​​ത്തി​​ലെ​​ത്താ​​നും ഹ​​സ്നൈ​​ന് ക​​ഴി​​ഞ്ഞു. ഹ​​സ്നൈ​​ൻ നാ​​ല് ഓ​​വ​​റി​​ൽ 37 റ​​ണ്‍​സ് വി​​ട്ടു​​കൊ​​ടു​​ത്ത് മൂ​​ന്നു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.