ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ വിജയത്തുടര്‍ച്ച നടത്തുന്നു. ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂള്‍ 2-1ന് ചെല്‍സിയെ തോല്‍പ്പിച്ച് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ആക്രമണത്തെ തടഞ്ഞുനിര്‍ത്തിയാണ് ലിവര്‍പൂള്‍ സീസണിന്റെ തുടക്കത്തിലെ ആറാം ജയം സ്വന്തമാക്കിയത്. ലീഗില്‍ ആറു മത്സരം കഴിഞ്ഞപ്പോള്‍ ലിവര്‍പൂള്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ അഞ്ചു പോയിന്റ് മുന്നിലാണ്. ലിവര്‍പൂളിന് 18 പോയിന്റും സിറ്റിക്ക് 13 പോയിന്റുമാണുള്ളത്.
ചെല്‍സിയുടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ ആദ്യ പകുതിയില്‍തന്നെ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ഫ്രീകിക്കുകളില്നിന്നു ലഭിച്ച പന്തുകള്‍ വലയിലാക്കി ലിവര്‍പൂളിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ആവേശത്തോടെ കളിച്ച ചെല്‍സി എന്‍ഗോലോ കാന്റെയിലൂടെ ഒരണ്ണം മടക്കി. അവസാനം ഒരവസരം നഷ്ടമാക്കിയ ചെല്‍സി സമനില നഷ്ടമാക്കി. സീസണില്‍ ചെല്‍സിയുടെ രണ്ടാമത്തെ തോല്‍വിയാണ്. 10 പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെല്‍സി.
പിന്നില്‍നിന്ന് ആഴ്സണല്‍
രണ്ടു തവണ പിന്നില്‍നിന്ന ആഴ്സണല്‍ 3-2ന് ആസ്റ്റണ്‍വില്ലയെ തോല്‍പ്പിച്ചു. സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ പത്തു പേരായി ചുരുങ്ങിയശേഷമാണ് ആഴ്സണലിന്റെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്. 11 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്തെത്തി. അവസാനം പിയര്‍ എമെറിക് ഔബമെയാംഗിന്റെ ഫ്രീകിക്കാണ് ആഴ്സണലിന് മുഴുവന്‍ പോയിന്റും നല്‍കിയത്.
20-ാം മിനിറ്റില്‍ ജോണ്‍ മാക്ഗിന്നിന്റെ ഗോളില്‍ വില്ല മുന്നിലെത്തി. 41-ാം മിനിറ്റില്‍ എയ്ന്‍സ്ലി മെയ്റ്റ്ലാന്ഡ് നൈല്‍സ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതോടെ ആഴ്ണല്‍ പത്തുപേരായി ചുരുങ്ങി. 60-ാം മിനിറ്റില്‍ നിക്കോളസ് പെപെ പെനല്‍റ്റിയിലൂടെ ആതിഥേയര്‍ക്ക് സമനില നല്കി. എന്നാല്‍ വീണ്ടും വില്ല മുന്നിലെത്തി. വെസ് ലിയാണ് ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ കല്ലം ചേംബേഴ്സ് പീരങ്കിപടയെ ഒപ്പമെത്തിച്ചു.
മൂന്നു മിനിറ്റ് കഴിഞ്ഞ് ഔബമെയാംഗിന്റെ ഫ്രീകിക്ക് ആഴ്സണലിന് ജയം നല്കി. പിന്നില്നില്ക്കേ ഒരാളെ നഷ്ടമായശേഷം പ്രീമിയര്‍ ലീഗില്‍ ജയിക്കുന്ന ഒമ്പതാമത്തെ ടീമാണ് ആഴ്സണല്‍.