ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിനു മുമ്പ് നടന്ന ടൂര്‍ണമെന്റുകളില്‍നിന്ന് വിട്ടുനിന്നത് പ്രകടനത്തെ ബാധിച്ചുവെന്ന് സുശീല്‍ കുമാര്‍. 2012 ലണ്ടന്‍ ഒളിമ്പിക്സിനും 2019 ലോക ചാമ്പ്യന്ഷിപ്പിനുമിടയില് സുശീല്‍ കുമാര്‍ ഏഴു ടൂര്‍ണമെന്റില്‍ മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഇതിനിടെ നടന്ന 2014ലെയും 2018ലെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല്‍ സ്വര്‍ണം നേടിയിരുന്നു.
എന്നാല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികവിലെത്താനുമായില്ല. ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടാനായി താരം റഷ്യന്‍ കോച്ച് കമാല്‍ മാലികോവിനൊപ്പമാണ് പരിശീലനം നടത്തിയത്. ജക്കാര്‍ത്ത ഗെയിംസിനെക്കാള്‍ മികച്ച പ്രകടനം നടത്താനായെങ്കിലും 74 കിലോഗ്രാം വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്താകാനായിരുന്നു വിധി.