ജനേവ: നിര്‍ണായക സിംഗിള്‍സ് മത്സരത്തില്‍ ജയം നേടി അലക്സാണ്ടര്‍ സ്വരേവ് ലേവര്‍ കപ്പ് ടെന്നീസില്‍ ടീം യൂറോപ്പിന് ടീം വേള്ഡിനെതിരേ ജയമൊരുക്കി. 13-11നാണ് ടീം യൂറോപ്പ് ടീം വേള്‍ഡിനെ തോല്പിച്ചത്. അവസാന സിംഗിള്‍സില്‍ സ്വരേവ് 6-4, 3-6, 10-4ന് മിലോസ് റോണിക്കിനെ തോല്‍പ്പിച്ചാണ് യൂറോപ്പിന് തുടര്‍ച്ചയായ മൂന്നാം കിരീടം സമ്മാനിച്ചത്.
അവസാന ദിവസം രണ്ടു സിംഗിള്‍സ് മത്സരങ്ങളാണ് നടന്നത്. ഈ മത്സരങ്ങള്‍ക്കു മുമ്പ് ടീം വേള്‍ഡ് 11-7ന് മുന്നിലായിരുന്നു. ഇതോടെ ജോണ്‍ മക്കന്റോ നയിക്കുന്ന ടീം വേള്‍ഡ് ആദ്യമായി കിരീടം നേടുമെന്നു തോന്നി. എന്നാല്‍ റോജര്‍ ഫെഡറര്‍ 6-4, 7-6(7-3)ന് ജോണ്‍ ഇസ്നറെ തോല്പിച്ച് യൂറോപ്പിന് ആശ്വാസം നല്കി. അവസാന സിംഗിള്‍സില്‍ ബ്യോണ്‍ ബോര്‍ഗിന്റെ യൂറോപ്പ് ടീമിന് സ്വരേവ് ജയം സമ്മാനിച്ചു.
ഡബിള്‍സ് മത്സരത്തില്‍ ഫെഡറര്‍-സ്റ്റെഫാനോസ് സിറ്റ്സിപാസ് സഖ്യത്തെ ജോണ്‍ ഇസ്നര്‍-ജാക് സോക് സഖ്യം പരാജയപ്പെടുത്തിയതോടെയാണ് ടീം വേള്‍ഡ് ലീഡ് ചെയ്തത്. അടുത്ത സിംഗിള്‍സില്‍ ഡൊമിനിക് തീമിനെ ടെയ്ലര് ഫ്രിറ്റ്സ് തോല്‍പ്പിച്ചതോടെയാണ് ടീം വേള്‍ഡിന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ന്നത്. എന്നാല്‍ ഫെഡററിന്റെ ജയം കിരീടം നിര്‍ണയിക്കുന്നത് അവസാന മത്സരത്തിലേക്കാക്കി.