ലിയോണ്‍: ഒരിക്കല്‍ക്കൂടി അവസാന മിനിറ്റില്‍ നെയ്മര്‍ പാരി സാന്‍ ഷെര്മയിന്റെ രക്ഷകനായി. ലീഗ് വണ്‍ ഫുട്ബോളില്‍ നെയ്മറുടെ ഗോളില്‍ പിഎസ്ജി 1-0ന് ലിയോണെ തോല്‍പ്പിച്ചു. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനം കൂടുതല്‍ ശക്തമാക്കി. പിഎസ്ജിക്ക് 15 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആംഗേഴ്സിന് 12 പോയിന്റും.
കഴിഞ്ഞയാഴ്ച റേസിംഗ് സ്റ്റാര്സ്ബര്ഗിനെ തോല്‍പ്പിച്ചതും അവസാനമിനിറ്റില്‍ ബ്രസീലിയന്‍ താരത്തിന്റെ ഗോളിലാണ്. ലിയോണിനെതിരെ മുഴുവന്‍ സമയം തീരാന്‍ ഏഴുമിനിറ്റുള്ളപ്പോഴാണ് നെയ്മറുടെ ഗോള്‍.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ പിഎസ്ജിയുടെ 21-ാമത്തെ ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. ചെറിയൊരു വെട്ടിത്തിരിയലിലൂടെ നാലു പ്രതിരോധക്കാരെ വെട്ടിച്ച് നെയ്മര്‍ തൊടുത്ത പന്ത് അവസാനം ആന്റണി ലോപ്പസിനെയും മറികടന്ന് വലയിലായി.