ഇരിങ്ങാലക്കുട: 36-ാമത് ഡോണ്‍ ബോസ്കോ ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടിളുടെ വിഭാഗത്തില്‍ ഷന്താള്‍ ജ്യോതി മുട്ടവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് കൊരട്ടിയും ജേതാക്കളായി. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയുള്ള കുതിപ്പാണ്് ഷന്താള്‍ ജ്യോതിയും ലിറ്റില്‍ ഫ്ളവറും നടത്തിയത്.
ആണ്‍കുട്ടികളുടെ ഫൈനലില്‍ ഷന്താള്‍ ജ്യോതി 61-38ന് ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി. ഷന്താളിനായി നിഖില്‍ തോമസ് 22 പോയിന്റും അഖില്‍ നവാബ് 17 പോയിന്റും ആല്ബിന് തോമസ് 12 പോയിന്റും നേടി മികച്ച പ്രകടനം നടത്തി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ ലിറ്റില്‍ ഫ്്ളവര്‍ കൊരട്ടി 50-43ന് മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയത്തെ തോല്‍പ്പിച്ചു. 18 പോയിന്റ് നേടിയ അക്ഷയ ഫിലിപ്പാണ് ലിറ്റില്‍ ഫ്ളവറിനെ കിരീടത്തിലേക്കു നയിച്ചത്. പിന്നില്‍നിന്നശേഷമാണ് ലിറ്റില്‍ ഫ്ളവറിന്റെ തിരിച്ചുവരവ്.