കോട്ടയം: ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ വനിതാ ടീമിൽ നാല് മലയാളികൾ. കെഎസ്ഇബി താരങ്ങളായ സ്റ്റെഫി നിക്സണ്, പി.എസ്. ജീന, പി.ജി. അഞ്ജന, പാലക്കാട സ്വദേശിയായ ശ്രുതി അരവിന്ദ് എന്നിവരാണ് 12 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച കേരള പ്രതിനിധികൾ. 24 മുതൽ 29വരെ ബംഗളൂരുവിലാണ് ചാന്പ്യൻഷിപ്പ്. 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യതയ്ക്കുള്ള ആദ്യ പടിയാണ് ഈ പോരാട്ടം. ഗ്രൂപ്പ് എയിൽ ജപ്പാൻ, കൊറിയ, ചൈനീസ് തായ്പേയി എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ളത്.