കൊച്ചി: ഐഎസ്എൽ 2019-20 സീസണു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു മികച്ച ജയം. സൗത്ത് യുണൈറ്റഡ് എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. 30-ാം മിനിറ്റിൽ മഗേഷ് സെൽവയുടെ പെനൽറ്റി ഗോളിലൂടെ സൗത്ത് യുണൈറ്റഡ് എഫ്സി മുന്നിലെത്തി.
എന്നാൽ, 60-ാം മിനിറ്റിൽ ഹരിചരണ്‍ നർസാരി മഞ്ഞപ്പടയെ ഒപ്പമെത്തിച്ചു. തുടർന്ന് 69-ാം മിനിറ്റിൽ സാമുവേൽ ലാൽമുവാൻപുയിയയും 79-ാം മിനിറ്റിൽ ജിയെന്നി സ്യുവെർലൂണും ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കി. പനന്പള്ളി നഗറിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്രവേശനം ടീം അംഗങ്ങൾക്കു മാത്രമായിരുന്നു.