താഷ്കെന്റ് (ഉസ്ബക്കിസ്ഥാൻ): ഏഷ്യകപ്പ് ഫുട്ബോൾ അണ്ടർ 16 ചാന്പ്യൻഷിപ്പിനുള്ള യോഗ്യത ഇന്ത്യ സ്വന്തമാക്കി. യോഗ്യതൗ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അവസാന മത്സരത്തിൽ ആതിഥേയരായ ഉസ്ബക്കിസ്ഥാനെ 1-1 സമനിലയിൽ തളച്ചാണ് ഇന്ത്യൻ കൗമാര സംഘം യോഗ്യത സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ ഒപ്പമായിരുന്നെങ്കിലും ഗോൾ ശരാശരിയിൽ ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതെത്തി. അടുത്ത വർഷം ബെഹറിനിലാണ് എഎഫ്സി അണ്ടർ 16 ചാന്പ്യൻഷിപ്പ്.