ലണ്ടൻ/ദുബായ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കായി യാത്ര തിരിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിക്ക് ബ്രിട്ടീഷ് എയർവേയ്സിന്റെ വക എട്ടിന്റെ പണി. ദുബായിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം വൈകിയതിനെത്തുടർന്ന് ഡുപ്ലസിക്ക് ഇന്ത്യയിലേക്കുള്ള കണക്ടിംഗ് വിമാനം ലഭിച്ചില്ല.
ഇതോടെ താരം ഇന്ത്യയിലെത്താൻ വൈകും. ഡുപ്ലസിയുടെ ദുരനുഭവം അവിടംകൊണ്ടും തീർന്നില്ല. ദുബായിലെത്തിയ ശേഷം താരത്തിന്റെ ക്രിക്കറ്റ് ബാഗ് തിരിച്ചുകിട്ടാനും കാലതാമസം നേരിട്ടു. വിമാനയാത്രയിലെ ഏറ്റവും മോശം അനുഭവമാണ് ബ്രിട്ടീഷ് എയർവേയ്സ് വഴി തനിക്ക് നേരിട്ടതെന്ന് ട്വീറ്റ് ചെയ്ത താരം തന്റെ ബാറ്റുകളെങ്കിലും തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ രണ്ടിനാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടം.