എം.എസ്. ധോണി സ്വയം വിരമിക്കുകയാണ് വേണ്ടതെന്നും ഋഷഭ് പന്തിന്റെ നിലവിലെ അവസ്ഥയിൽ പകരക്കാരനായി സഞ്ജു വി. സാംസണ് ഇന്ത്യൻ ടീമിൽ എത്തുകയാണ് വേണ്ടതെന്നും സുനിൽ ഗാവസ്കർ.
ട്വന്റി-20 ലോകകപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്ത് വരട്ടെ. മറ്റൊരു താരത്തെ പരിഗണിക്കണമെങ്കിൽ സഞ്ജു സാംസണ് വരട്ടെ. സഞ്ജു മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമാണ്. ട്വന്റി-20 ലോകകപ്പിൽ യുവ താരങ്ങൾക്ക് അവസരം നൽകണം. ഇന്ത്യൻ ക്രിക്കറ്റിന് വന്പൻ സംഭാവനകൾ നൽകിയിട്ടുണ്ട് ധോണി. എന്നാൽ, ഇപ്പോൾ ധോണിക്കു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. പുറത്താക്കാൻ അവസരം നൽകാതെ ധോണി സ്വയം വിരമിക്കുകയാണ് വേണ്ടത്-ഗാവസ്കർ പറഞ്ഞു.