മാഞ്ചസ്റ്റര്‍ /ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് ജയം. സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-0ന് എഫ്സി അസ്താനയെ തോല്‍പ്പിച്ചപ്പോള്‍ ആഴ്സണല്‍ എവേ മത്സരത്തില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ 3-0നു തകര്‍ത്തു. എഎസ് റോമ, സെവിയ്യ ടീമുകളും ജയിച്ചു.
ഗ്രൂപ്പ് എലില്‍ മേസണ്‍ ഗ്രീന്‍വുഡിന്റെ (73-ാം മിനിറ്റ്) ഗോളിലാണ് ഓള്ഡ്ട്രാഫര്ഡില് യുണൈറ്റഡിന്റെ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീനിയര്‍ കുപ്പായത്തില്‍ ഗ്രീന്‍വുഡിന്റെ ആദ്യ ഗോളാണ്. ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനായി 17 വയസും 353 ദിവസവുമുള്ള ഗ്രീന്‍വുഡ്. മാര്‍കസ് റഷ്ഫര്ഡ് സ്ഥാപിച്ച റിക്കാര്‍ഡാണ് തകര്‍ന്നത്.
ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത കൗമാരതാരം ബുകായോ സാകയുടെ മികവിലാണ് ഗ്രൂപ്പ് എഫില്‍ ആഴ്സണൽ, ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ സെവിയ്യ 3-0ന് എഫ്കെ ക്വാരാബാഗിനെയും റോമ 4-0ന് ഇസ്താംബുള്‍ ബസാക്സെഹിറിനെയും തോല്‍പ്പിച്ചു. വൂള്‍ഫ്സ്ബര്‍ഗ്, എഫ്സി പോര്‍ട്ടോ, ഓസ്ട്രിയന്‍ ക്ലബ് വൂള്‍ഫ്സ്ബര്‍ഗ് എസി, ഡൈനാമോ കീവ്, എഫ്സി ബാസല്‍, പിഎസ്വി ഐന്തോവന്, ഗെറ്റാഫെ ടീമുകളും ജയിച്ചു.