ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ലോക ചാന്പ്യനായ ഇന്ത്യൻ താരം പി.വി. സിന്ധു രണ്ടാം റൗണ്ടിൽ. അതേസമയം, എട്ടാം സീഡായ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ബി. സായ്പ്രണീതും രണ്ടാം റൗണ്ടിൽ കടന്നു.
ഒളിന്പിക് മുൻ ചാന്പ്യനായ ചൈനയുടെ ലീ സ്യു റൂയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. 35 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-18, 21-12നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ആദ്യമായാണ് സിന്ധു, ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുന്നത്. ലോകകിരീടം നേടിയ ശേഷം സിന്ധുവിന്റെ ആദ്യ മത്സരമായിരുന്നു.
തായ്ലൻഡിന്റെ ബുസനൻ ഒഗ്ബാംറുംഗ്ഫാനോട് 10-21, 17-21നായിരുന്നു സൈനയുടെ അപ്രതീക്ഷിത തോൽവി. പുരുഷ സിംഗിൾസിൽ സായ്പ്രണീത് തായ്ലൻഡിന്റെ സുപ്പന്യു അവിഹിംഗ്സനോണിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 21-19, 21-23, 21-14നാണ് കീഴടക്കിയത്. രണ്ടാം റൗണ്ടിൽ ചൈനയുടെ ലു ഗ്വാംഗ് സുവാണ് സായ്പ്രണീതിന്റെ എതിരാളി. പി. കശ്യപ് 21-12, 21-15ന് ഫ്രാൻസിന്റെ ലെവൻഡെസ് ബ്രിസിനെ കീഴടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഷ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് - അശ്വിനി പൊന്നപ്പ ജോഡിയും രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.