പാരീസ്: യുവേഫ 2019-20 സീസണിന്റെ ആദ്യ റൗണ്ടിലെ രണ്ട് സൂപ്പർ പോരാട്ടങ്ങളാണ് പിഎസ്ജി x റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡ് x യുവന്റസും. ഈ രണ്ട് മത്സരങ്ങളും ഇന്നാണ് അരങ്ങേറുന്നത്. യുവന്റസിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിക്കുമോ എന്നതിനായാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നും സ്പാനിഷ് സംഘമായ റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിന്റെ നിറം മങ്ങും.
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് പിഎസ്ജിയുടെ മൈതാനത്താണ് മത്സരം അരങ്ങേറുന്നത്. പരിക്ക്, സസ്പെൻഷൻ തുടങ്ങിയ കാരണങ്ങളാൽ ഒരുപിടി സൂപ്പർ താരങ്ങൾ ഇരുഭാഗത്തും ഉണ്ടാകില്ലാത്തതാണ് പോരാട്ടത്തിന്റെ നിറംകെടുത്തുന്നത്. പിഎസ്ജിയുടെ വിഖ്യാത മുൻനിരയിലെ എഡിൻസൻ കവാനിയും കൈലിയൻ എംബാപ്പെയും സൂപ്പർ താരം നെയ്മറും ഉണ്ടാകില്ല. പരുക്കിനെത്തുടർന്നാണ് എംബാപ്പെയും കവാനിയും ഇല്ലാത്തത്. നെയ്മറാകട്ടെ യുവേഫയുടെ വിലക്കിനെത്തുടർന്നും.
റയൽ നിരയിൽ മാഴ്സലോ, ലൂക്കാ മോഡ്രിച്ച്, ഇസ്കോ, മാർക്കോ അസെൻസിയോ എന്നിവർ പരിക്കിനെത്തുടർന്ന് ഇന്ന് ഇറങ്ങില്ല. നായകൻ സെർജ്യോ റാമോസ്, പ്രതിരോധതാരം നാച്ചോ ഫെർണാണ്ടസ് എന്നിവർക്ക് സസ്പെൻഷൻ ഉള്ളതിനാൽ അവരും ഉണ്ടാകില്ല. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം, ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്ക് തുടങ്ങിയവയും ഇന്ന് കളത്തിലുണ്ട്.