ടെഹ്റാൻ: 20-ാമത് ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ഗ്രൂപ്പ് ഘട്ട ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി. ഇതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. പൂൾ ഇയിൽ ലോക 16-ാം റാങ്കുകാരായ ഓസ്ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് സെറ്റിലും ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. സ്കോർ: 29-27, 26-24, 25-21.
പൂൾ ഇയിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരായ ഇറാനെ നേരിടും. ഓസ്ട്രേലിയയും ചൈനയും തമ്മിലാണ് മറ്റൊരു മത്സരം.
പൂൾ ഇയിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരായ ഇറാനെ നേരിടും. ഓസ്ട്രേലിയയും ചൈനയും തമ്മിലാണ് മറ്റൊരു മത്സരം.