ടെഹ്റാൻ: 20-ാമത് ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. പൂൾ സിയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഒമാനെ ഒരു സെറ്റ് പിന്നിൽനിന്നശേഷം തിരിച്ചെത്തി കീഴടക്കിയാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
22-25, 25-12, 25-21, 25-19നായിരുന്നു ഇന്ത്യ പൂളിലെ തങ്ങളുടെ അവസാന മത്സരത്തിൽ കീഴടക്കിയത്. പൂളിലെ അവസാന മത്സരത്തിൽ ചൈന 25-23, 25-19, 25-20ന് കസാക്കിസ്ഥാനെ കീഴടക്കി. അതോടെ പൂളിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തും എത്തി ക്വാർട്ടറിൽ പ്രവേശിച്ചു. പൂളിൽ ഇന്ത്യ ആദ്യ മത്സരത്തിൽ കസാക്കിസ്ഥാനെ 3:2ന് അട്ടിമറിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ചൈനയോട് 3:0ന് പരാജയപ്പെട്ടിരുന്നു.
പൂൾ എ ചാന്പ്യന്മാരായാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിൽ പൂൾ ഇയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ആതിഥേയരായ ഇറാൻ, ചൈന എന്നിവയാണ് പൂൾ ഇ ക്വാർട്ടർ പോരാട്ടത്തിലുള്ളത്. പൂൾ ഇ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ ഇറാനെതിരേയാണ്. ചൈനയുമായി പൂൾ സിയിൽ ഏറ്റുമുട്ടിയതിനാൽ ഇന്ത്യക്ക് മത്സരമില്ല.
പൂൾ എയിൽ ഏറ്റുമുട്ടിയ ഇറാനുമായി ഓസ്ട്രേലിയയ്ക്കും കളിയില്ല. നിലവിൽ പൂൾ ഇയിൽ ചൈനയും (പൂൾ സിയിൽ ഇന്ത്യ) ഓസ്ട്രേലിയയും (പൂൾ എയിൽ ഇറാൻ) ആദ്യ റൗണ്ട് പോരാട്ടങ്ങളിലെ ജയങ്ങളിലൂടെ മൂന്ന് പോയിന്റ് വീതം നേടിയിട്ടുണ്ട്. മറ്റൊരു ക്വാർട്ടർ പൂളായ എഫിൽ ദക്ഷിണകൊറിയ, ജപ്പാൻ, ചൈനീസ് തായ്പേയ്, പാക്കിസ്ഥാൻ എന്നിവയാണുള്ളത്.
ഇന്ത്യക്ക് ഒളിന്പിക് യോഗ്യതാ റൗണ്ട് ബർത്ത്
ഏഷ്യൻ സീനിയർ വോളി ക്വാർട്ടറിൽ കടന്നതോടെ 2020 ഒളിന്പിക്സിനുള്ള ഏഷ്യൻ സോണ് യോഗ്യതാ റൗണ്ടിലേക്കുള്ള ടിക്കറ്റും ഇന്ത്യക്കു ലഭിച്ചു.
സീനിയർ വോളിയിൽ വിദേശ കോച്ച് ഡ്രാഗൻ മഹയിലോവിച്ചിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ ഇന്ത്യ ലിബറോ സ്ഥാനത്ത് അപ്രതീക്ഷിതമായി സ്റ്റാർ അറ്റാക്കർ നവീൻ രാജയെ പരീക്ഷിച്ചാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഖത്തറിൽ നടന്ന സന്നാഹ മത്സരങ്ങളിൽ റിസപ്ഷനും ഡിഫൻസ് ഗെയിമും ദുർബലമാണെന്നു വ്യക്തമായപ്പോൾ സ്ഥിരം ലിബറോയായ കമലേഷിന് പകരം നവീൻ രാജയെ പരീക്ഷിച്ച് ഇന്ത്യ ഫലം കണ്ടെത്തി.