മ്യൂണിക്: വിഖ്യാത ജർമൻ ഫുട്ബോൾ പരിശീലകൻ റൂഡി ഗുട്ടെൻഡോർഫ് (93) അന്തരിച്ചു. കരിയറിൽ 55 ടീമുകളെ പരിശീലിപ്പിച്ച് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 1953ൽ സ്വിറ്റ്സർലൻഡ് ക്ലബ്ബായ ബ്ലൂസ്റ്റാർസ് സൂറിച്ചിനെയാണ് ഗുട്ടെൻഡോഫ് ആദ്യം പരിശീലിപ്പിച്ചത്.
തുടർന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലെ 32 രാജ്യങ്ങളിലായി 55 ടീമുകളുടെ ശിക്ഷണമേറ്റെടുത്തു. ജർമനിയിലെ ഷാൽക്ക, സ്പാനിഷ് ക്ലബ്ബായ റയൽ വയ്യഡോളിഡ് തുടങ്ങിയവ ഗുട്ടെൻഡോർഫ് പരിശീലിപ്പിച്ച പ്രധാന ക്ലബ്ബുകളാണ്. ഓസ്ട്രേലിയ, ചിലി, ബൊളീവിയ, വെനസ്വേല, ചൈന തുടങ്ങിയ 18 ദേശീയ ടീമുകളെയും ഗുട്ടെൻഡോഫ് പരിശീലിപ്പിച്ചിട്ടുണ്ട്.