വിയറ്റ്നാമിൽ സൗരഭ് വർമ
ഹൊ ചി മിങ് സിറ്റി (വിയറ്റ്നാം): വിയറ്റ്നാം ഓപ്പണ്‍ ബിഡബ്ല്യുഎഫ് ടൂർ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് കിരീടം ഇന്ത്യയുടെ സൗരഭ് വർമയ്ക്ക്. ഫൈനലിൽ ചൈനയുടെ സണ്‍ ഫീ സിയാങിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്ത്യൻ താരം കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂർ 12 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-12, 17-21, 21-14നായിരുന്നു ലോക 38-ാം റാങ്കുകാരനും രണ്ടാം സീഡുമായ സൗരഭിന്റെ ജയം. ഹൈദരാബാദ് ഓപ്പണ്‍, സ്ലോവേനിയൻ ഇന്റർനാഷണൽ കിരീടങ്ങളും ഈ വർഷം സൗരഭ് നേടിയിരുന്നു.
ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെൻ
ല്യൂവെൻ (ബെൽജിയം): ഇന്ത്യയുടെ ബാഡ്മിന്റണ്‍ പ്രതീക്ഷയായ കൗമാര താരം ലക്ഷ്യ സെന്നിനു ലക്ഷ്യം തെറ്റിയില്ല. ബെൽജിയം ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് കിരീടം ലക്ഷ്യ സെൻ സ്വന്തമാക്കി. ഡെന്മാർക്കിന്റെ വിക്ടർ സ്വെൻഡ്സണിനെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് ഇന്ത്യൻ താരം കിരീടം സ്വന്തമാക്കിയത്. 34 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-14, 21-15നായിരുന്നു ലക്ഷ്യയുടെ ജയം. പതിനെട്ടുകാരനായ ഇന്ത്യൻ താരം സെമിയിൽ ഡെന്മാർക്കിന്റെ കിം ബ്രൂനിനെ 48 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-11നു കീഴടക്കിയായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.