ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സമീപ നാളിൽ നടന്ന ഏറ്റവും വലിയ അട്ടിമറിക്കാണ് നോർവിച്ചിലെ കാരോ റോഡ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ കുട്ടികളെ നോർവിച്ച് മറിച്ചത്. രണ്ടാം ഡിവിഷനിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് നോർവിച്ച് ഇത്തവണ എത്തിയതെന്നത് സിറ്റിയുടെ നാണക്കേടിന്റെ ആക്കം കൂട്ടുന്നു.
ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 15ഉം മാഞ്ചസ്റ്റർ സിറ്റി 10 പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്. ആദ്യ അരമണിക്കൂറിനുള്ളിൽ നോർവിച്ച് രണ്ട് ഗോളിനു മുന്നിലെത്തി.
ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 15ഉം മാഞ്ചസ്റ്റർ സിറ്റി 10 പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്. ആദ്യ അരമണിക്കൂറിനുള്ളിൽ നോർവിച്ച് രണ്ട് ഗോളിനു മുന്നിലെത്തി.