ഐബിഎസ്എഫ് ലോക ബില്യാഡ്സ് ചാന്പ്യൻഷിപ്പ് കിരീടം ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക്. ഇന്ത്യൻ താരത്തിന്റെ 22-ാം ലോക കിരീടമാണിത്. 150 ഫോർമാറ്റിലായിരുന്നു ഇന്നലെ പങ്കജ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ മ്യാൻമറിന്റെ നയ് തവെ ഓയെ 6-2ന് പങ്കജ് കീഴടക്കി.
2014 മുതൽ എല്ലാ വർഷവും ഒരു ലോക കിരീടം സ്വന്തമാക്കുക എന്ന കർത്തവ്യം മുപ്പത്തിനാലുകാരനായ പങ്കജ് കൃത്യമായി ഇത്തവണയും നിർവഹിച്ചു. ബില്യാഡ്സിലെ ചെറിയ ഫോർമാറ്റായ 150ൽ കഴിഞ്ഞ ആറ് വർഷത്തിനിടെ പങ്കജ് നേടുന്ന അഞ്ചാമത് ലോക കിരീടമാണ്.