ഉഡുപ്പി: 31-ാമത് സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ ആദ്യ ദിനം കേരള താരങ്ങളുടെ സ്വർണക്കൊയ്ത്ത്. ഇന്നലെ 13 സ്വർണവും നാല് വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ കേരളം 29 മെഡൽ സ്വന്തമാക്കി. അതേസമയം, മെഡൽവേട്ടയിൽ ഒന്നാമത് തമിഴ്നാടാണ്. ആദ്യദിനമായ ഇന്നലെ 16 സ്വർണവും 17 വെള്ളിയും 15 വെങ്കലവും തമിഴ്നാട് സ്വന്തമാക്കി. 301 പോയിന്റുമായി തമിഴ്നാട് ഒന്നാമതും 212 പോയിന്റുമായി കേരളം രണ്ടാമതുമാണ്. 157 പോയിന്റുമായി ആതിഥേയരായ കർണാടകയാണ് മൂന്നാമത്.
കേരളത്തിനായി പെണ്‍കുട്ടികളുടെ അണ്ടർ 20 വിഭാഗം 1500, 3000 മീറ്ററുകളിൽ മിന്നു പി. റോയ് വെന്നിക്കൊടി പാറിച്ച് ഇരട്ട സ്വർണം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ അണ്ടർ-16 വിഭാഗം ഹൈജംപിൽ ഭരത് രാജ്, അണ്ടർ -18 ലോംഗ്ജംപിൽ ആർ. സജൻ, ഡിസ്കസ് ത്രോയിൽ രാജ് കുമാർ, അണ്ടർ -20 റെയ് വാക്കിൽ വി.കെ. അഭിജിത്ത്, അണ്ടർ -16 100 മീറ്റർ ഹർഡിൽസിൽ ആർ.കെ. വിശ്വജിത്ത്, അണ്ടർ -18 1500 മീറ്ററിൽ സൽമാൻ ഫറൂഖ്, അണ്ടർ -20 400 മീറ്ററിൽ അനന്ദു വിജയൻ, ജാവലിനിൽ ജിബിൻ തോമസ് എന്നിവർ സ്വർണം കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ അണ്ടർ-16 400 മീറ്ററിൽ പ്രതിഭ വർഗീസ്, അണ്ടർ-18 400 മീറ്ററിൽ എൽഗ തോമസ്, അണ്ടർ-18 1500 മീറ്ററിൽ സി. ചാന്ദ്നി, അണ്ടർ-20 റേസ് വാക്കിൽ എ. ദിവ്യ, ലോംഗ് ജംപിൽ ആൻസി സോജൻ എന്നിവരും സ്വർണം സ്വന്തമാക്കി. ജൂണിയർ 4x100 പെണ്‍കുട്ടികളുടെ റിലേയിലും കേരളത്തിനായിരുന്നു സ്വർണം.