ഹരിയാന: പഞ്ചാബ് സർക്കാരിന്റെ പദ്ധതിയായ ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാൻസിലർ ആയി ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കപിൽ ദേവ് നിയമിതനായി. ഹരിയാന കായികവകുപ്പ് മന്ത്രിയായ അനിൽ വിജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സോനിപട്ടിലാണ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം. ഗുജറാത്ത്, തമിഴ്നാട് എന്നിവയ്ക്കുശേഷം സംസ്ഥാന സർക്കാരിന്റെ കീഴിൽ രൂപംകൊള്ളുന്ന രാജ്യത്തെ മൂന്നാമത്തെ സ്പോർട്സ് യൂണിവേഴ്സിറ്റിയാണ് ഹരിയാനയിലേത്.