മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കരിം ബെൻസെമയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡ് 3-2ന് സ്വന്തം തട്ടകത്തിൽവച്ച് ലെവന്റയെ കീഴടക്കി. 25, 31 മിനിറ്റുകളിലായിരുന്നു ബെൻസെമയുടെ ഗോളുകൾ. 40-ാം മിനിറ്റിൽ കസെമിറൊ റയലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. മൂന്ന് ഗോളിനു മുന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിലാണ് ആതിഥേയർ രണ്ട് ഗോൾ വഴങ്ങിയത്.