നുര്‍ സുല്‍ത്താന്‍ (കസാഖിസ്ഥാന്‍): കസാഖിസ്ഥാനില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡലിനുവേണ്ടി മാത്രമായിരിക്കില്ല ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യതയ്ക്കുകൂടിയാകും ഗോദയിലിറങ്ങുക. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട് പോലുള്ള താരങ്ങളുടെ പ്രകടനം ലോകം ഉറ്റുനോക്കുകയാണ്. ദിവ്യ കാക്റാന് പോലുള്ളവരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ഫലങ്ങള്‍ നിര്‍ണായകമാണ്.
ഈ സീസണില്‍ നടന്ന നാലു ടൂര്‍ണമെന്റുകളിലും ബജ്റംഗ് ജേതാവായിരുന്നു. 65 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം നമ്പറെന്ന നിലയിലാണ് താരം ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്.
ഈ സീസണില്‍ നടന്ന നാലു ടൂര്‍ണമെന്റുകളിലും ബജ്റംഗ് ജേതാവായിരുന്നു. 65 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം നമ്പറെന്ന നിലയിലാണ് താരം ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്.