പനാജി: ഏഷ്യ കപ്പ്, 2022 ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെതിരായ ഇന്ത്യയുടെ ഹോം മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ഇക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അറിയിച്ചത്. അടുത്ത വർഷം മാർച്ചിലായിരിക്കും മത്സരം. ഒക്ടോബർ 15ന് കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.