ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി വിരമിക്കുമെന്ന വാർത്തകൾ വീണ്ടും സജീവമായിരിക്കെ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന പ്രഖ്യാപനവുമായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി രംഗത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്ന ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ധോണി ഉൾപ്പെട്ടിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീം പ്രഖ്യാപനത്തിനിടെയും ധോണിയുടെ വിരമിക്കലിനെക്കുറിച്ച് മാധ്യമപ്രതിനിധികൾ ചോദ്യമുയർത്തിയിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് സാക്ഷി ധോണിയുടെ ട്വീറ്റ് എത്തിയത്. ഇതിനെയാണ് അഭ്യൂഹങ്ങൾ എന്നു വിളിക്കുന്നത്- ഇതായിരുന്നു സാക്ഷിയുടെ ട്വീറ്റ്. ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരേ ഫെബ്രുവരിയിൽ ആയിരുന്നു ധോണി ഇന്ത്യക്കായി അവസാനമായി ട്വന്റി-20 കളിച്ചത്.