കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി-20 ടീമുകൾക്ക് ഇനി പുതിയ ക്യാപ്റ്റൻ. ഇരുടീമുകളേയും കിറോണ്‍ പൊള്ളാർഡ് നയിക്കും. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ജേസണ്‍ ഹോൾഡർ തുടരും. നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസണ്‍ ഹോൾഡറും ട്വന്റി-20 ടീമിനെ കാർലോസ് ബ്രാത് വൈറ്റുമാണ് നയിക്കുന്നത്. ലോക ട്വന്റി20 കിരീടം നിലനിർത്തുകയാണ് ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ പ്രഥമ പരിഗണനയെന്ന് പൊള്ളാർഡ് വ്യക്തമാക്കി.
എന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ബഹുമതിയായി കണക്കാക്കുന്നു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിക്കുന്നു- പൊള്ളാർഡ് പറയുന്നു. നവംബറിൽ അഫ്ഗാനിസ്ഥാനെതിരായ പരന്പരയിലാകും പൊള്ളാർഡ് ക്യാപ്റ്റനായി അരങ്ങേറുക. ഇന്ത്യക്കെതിരായ ട്വന്റി-20, ഏകദിന, ടെസ്റ്റ് പരന്പരകളിൽ സന്പൂർണ തോൽവി വഴങ്ങിയതിന്റെ പിന്നാലെയാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനെ മാറ്റിയത്. വിൻഡീസിനായി 101 ഏകദിനവും 62 ട്വന്റി-20യും കളിച്ച പരിചയസന്പത്ത് പൊള്ളാർഡിനുണ്ട്.