ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് റേറ്റിംഗ് പോയിന്റ് വർധിപ്പിച്ചു. കഴിഞ്ഞ റാങ്കിംഗ് പുറത്തുവന്നപ്പോൾ സ്മിത്ത്, ഇന്ത്യയുടെ നായകൻ വിരാട് കോഹ്ലിയെ പിന്തള്ളി ഒന്നാമതെത്തിയിരുന്നു. രണ്ട് പോയിന്റ് ആയിരുന്നു സ്മിത്തിന് കോഹ്ലിയേക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. ഇന്നലെ പുറത്തുവന്ന പുതിയ റാങ്കിംഗിൽ സ്മിത്തിന്റെ റേറ്റിംഗ് പോയിന്റ് 937 ആണ്. രണ്ടാമതുള്ള കോഹ്ലിക്കുള്ളത് 903 പോയിന്റും. നാലാം ആഷസ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും നേടിയതാണ് സ്മിത്തിനു ഗുണമായത്.
ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ഒരോ സ്ഥാനം മുന്നോട്ട് കയറി യഥാക്രമം രണ്ടിലും മൂന്നിലുമെത്തി. ബൗളർമാരുടെ റാങ്കിംഗിൽ വെറോണ്‍ ഫിലാൻഡർ അഞ്ചിലെത്തിയതാണ് ഏക മാറ്റം.