+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ x ഖത്തർ ഇന്ന്

ദോ​ഹ: ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ ഇ​ന്ന് 2022 ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ന് ശ​ക്ത​രാ​യ ഖ​ത്ത​റി​നെ​തി​രേ
ഇന്ത്യ x ഖത്തർ ഇന്ന്
ദോ​ഹ: ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ ഇ​ന്ന് 2022 ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ന് ശ​ക്ത​രാ​യ ഖ​ത്ത​റി​നെ​തി​രേ ഇ​റ​ങ്ങും. ദോ​ഹ​യി​ലെ ജാ​സിം ബി​ന്‍ ഹ​മ​ദ് സ്റ്റേഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

സ്വ​ന്തം നാ​ട്ടി​ല്‍ന​ട​ന്ന ഗ്രൂ​പ്പ് ഇ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നോ​ട് ഒ​രു ഗോ​ള്‍ നേ​ടി ക​ളി​യു​ടെ ഭൂ​രി​ഭാ​ഗ​വും മു​ന്നി​ട്ടു​നി​ന്ന ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍ അ​വ​സാ​ന​ത്തെ അ​ര​മ​ണി​ക്കൂ​റി​ല്‍ ക്ഷീ​ണി​ത​രാ​യി. അ​വ​സാ​ന പ​ത്ത് മി​നി​റ്റി​നി​ടെ ഒ​മാ​ന്‍ ര​ണ്ടു ഗോ​ള്‍ അ​ടി​ച്ചു ജ​യി​ക്കു​ക​യും ചെ​യ്തു. 90 മി​നി​റ്റും ക​ളി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍ ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള്ള​വ​ര​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഒ​മാ​നെ​തി​രേ​യു​ള്ള മ​ത്സ​രം. ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​ണ് ഖ​ത്ത​റി​നെ​പ്പോ​ലെ ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള്ള ടീ​മി​നെ നേ​രി​ടു​മ്പോ​ള്‍ പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ച്ച് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. ഇ​ന്ത്യ വ​രു​ത്തി​യ സ​ബ്‌​സസ്റ്റിറ്റ്യൂ​ഷ​നു​ക​ള്‍ക്കും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​നാ​യി​ല്ല.

ഖ​ത്ത​റി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ള്‍ ത​ട​യാ​ന്‍ ഇ​ന്ത്യ​ക്ക് പ്ര​തി​രോ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യേ പ​റ്റൂ. അ​ല്ലെ​ങ്കി​ല്‍ ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു​വി​ന് ജോ​ലി​ഭാ​രം കൂ​ടും.

ഖ​ത്ത​റാ​ണെ​ങ്കി​ല്‍ യോ​ഗ്യ​ത​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ 6-0ന് ​ത​ക​ര്‍ത്താ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ര്‍ പ​രി​ച​യ​സ​മ്പ​ത്തും യു​വ​ത്വ​വും ഒ​രേ​പോ​ലെ നി​റ​ഞ്ഞ ടീ​മു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. മു​ന്നേ​റ്റ​നി​ര​യ്‌​ക്കൊ​പ്പം പ്ര​തി​രോ​ധ​വും ഒ​രേ​പോ​ലെ മി​ക​ച്ച​താ​ണ് ഖ​ത്ത​റി​ന്‍റെ​ത്. സ്‌​പെ​യി​ന്‍റെ ഫെ​ലി​ക് സാ​ഞ്ച​സ് ബാ​സി​ന്‍റെ കീ​ഴി​ല്‍ ക​ളി​ക്കു​ന്ന ഖ​ത്ത​ര്‍ ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്.

ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി ​ഇ​ന്ന് ക​ളി​ക്കാ​നു​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മാ​ണ്. ടീ​മി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ല്‍ നാ​യ​ക​ന്‍ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. മി​ക​ച്ച ഫോ​മി​ലു​ള്ള ഛേത്രി​യി​ല്ലാ​ത്തത് ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ​ത്ത​ന്നെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഒ​മാ​നെ​തി​രേ നാ​യ​ക​ന്‍റെ ഗോ​ളി​ലാ​ണ് ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യ​ത്.