സീസണിലെ അവസാന ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ യുഎസ് ഓപ്പണിന് ഇന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ തുടക്കം കുറിക്കും. യുഎസ് ഓപ്പണിന്റെ 139-ാം എഡിഷനാണ് ഇത്. പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിൾസിൽ ജപ്പാന്റെ നവോമി ഒസാക്കയുമാണ് നിലവിലെ ചാന്പ്യന്മാർ.
യുഎസ് ഓപ്പണിനു തുടക്കം കുറിക്കുന്പോൾ വീണ്ടും മനസിലേക്കെത്തുന്ന പേരാണ് ട്രേസി ഓസ്റ്റിൻ. 1980കളിൽ സ്ത്രീ ശക്തീകരണത്തിന്റെ പ്രതീകമായി, ലോക യുവത്വത്തെ ത്രസിപ്പിച്ച ഒരു പേരായിരുന്നു അത്. 40 വർഷങ്ങൾക്ക് മുന്‍പ്, 1979 ൽ, 14 വയസും എട്ട് മാസവും, 28 ദിവസവും മാത്രമുള്ളപ്പോൾ ട്രേസി ഓസ്റ്റിൻ എന്ന അമേരിക്കൻ കൗമാരക്കാരി യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം നേടി.
യുഎസ് ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി എന്ന റിക്കാർഡ് ഇപ്പോഴും ട്രേസി ഓസ്റ്റിന്റെ പേരിലാണ്. 1980ൽ ട്രേസിയും അവരുടെ സഹോദൻ ജോണും ചേർന്ന് വിംബിൾഡന്റെ മിക്സഡ് ഡബിൾസ് കിരീടം നേടിയും ചരിത്രം സൃഷ്ടിച്ചു.