യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സുമിത് നഗലിന്റെ എതിരാളി ഇതിഹാസ താരമായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ. ഗ്രാൻസ്ലാം ടെന്നീസിൽ കന്നി പോരാട്ടത്തിനിറങ്ങുന്ന സുമിത്തിന് കൈവന്നിരിക്കുന്നത് സ്വപ്നസമാനമായ പോരാട്ടം. തിങ്കളാഴ്ച മുതലാണ് യുഎസ് ഓപ്പണ്‍ പോരാട്ടം ആരംഭിക്കുക.
യോഗ്യതാ റൗണ്ടിലൂടെയാണ് ഇരുപത്തിരണ്ടുകാരനായ സുമിത് യുഎസ് ഓപ്പണ്‍ ടെന്നീസിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. ബ്രസീലിന്റെ ജാവൊ മെനെസിസിനെ 5-7, 6-4, 6-3നാണ് അവസാന യോഗ്യതാ പോരാട്ടത്തിൽ സുമിത് കീഴടക്കിയത്. 2015 വിംബിൾഡണ്‍ ബോയ്സ് ഡബിൾസ് കിരീടം നേടിയ താരമാണ് സുമിത്.
സോംദേവ് ദേവ് വർമൻ, യൂകി ഭാംബ്രി, സാകേത് മൈനേയി, പ്രജ്നേഷ് ഗുണേശ്വരൻ എന്നിവർ മാത്രമാണ് ഈ നൂറ്റാണ്ടിൽ ഗ്രാൻസ്ലാം സിംഗിൾസ് കളിച്ച ഇന്ത്യൻ താരങ്ങൾ.