കൊളംബോ: ടോം ലാഥത്തിന്റെ (111 നോട്ടൗട്ട്) സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് നിലയുറപ്പിക്കുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 244ൽ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് എടുത്തു.