ഫിയോറെന്റീന: ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം ഫ്രാങ്ക് റിബറി ഇനി ഇറ്റാലിയൻ സീരി എയിൽ കളിക്കും. എസിഎഫ് ഫിയോറെന്റിനയാണ് റിബറിയെ സ്വന്തമാക്കിയത്. ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിൽനിന്ന് പടിയിറങ്ങിയ മുപ്പത്താറുകാരനായ റിബറിയെ ഫ്രീ ട്രാൻസ്ഫറിലാണ് ഫിയോറെന്റീന സ്വന്തമാക്കിയത്.