ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2019-20 സീസണിലെ രണ്ടാം മത്സരത്തിൽ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ വൂൾവ്സ് സമനിലയിൽ കുടുക്കി. യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ പെനൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ ആന്റണി മാർഷ്യലിലൂടെ യുണൈറ്റഡ് ലീഡ് നേടി. യുണൈറ്റഡിന്റെ ജഴ്സിയിൽ താരത്തിന്റെ 50-ാം ഗോളായിരുന്നു. റാഷ്ഫോർഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. 55-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് വലയിലെത്തിച്ച് റൂബൻ നെവസ്, വൂൾവ്സിനെ ഒപ്പമെത്തിച്ചു.
ജയം നേടാനുള്ള സുവർണാവസരമായി 67-ാം മിനിറ്റിൽ യുണൈറ്റഡിന് പെനൽറ്റി ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പോൾ പോഗ്ബയുടെ കിക്ക് വൂൾവ്സ് ഗോളി റൂയി പട്രീസിയോ രക്ഷപ്പെടുത്തി. കഴിഞ്ഞ നാല് തവണ ഏറ്റുമുട്ടിയിട്ടും വൂൾവ്സിനെ കീഴടക്കാൻ യുണൈറ്റഡിനു സാധിച്ചില്ല.
പിന്നിൽനിന്നശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലും വൂൾവ്സ് സമനില പിടിക്കുകയായിരുന്നു. യുണൈറ്റഡിനെതിരേ ഇങ്ങനെ സമനില പിടിച്ച ആദ്യ ടീമായി വൂൾവ്സ്. 2012ലാണ് വൂൾവ്സിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി കീഴടക്കിയത്.