കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സി ഇന്ന് സെമി പോരാട്ടത്തിന് ഇറങ്ങും. കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ഗോകുലത്തിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. നാളെ മോഹൻ ബഗാനും റിയൽ കാഷ്മീരും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം.
ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണ് ഗോകുലം സെമിയിൽ പ്രവേശിച്ചത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും കേരള സംഘം വെന്നിക്കൊടി പാറിച്ചു. ഐഎസ്എൽ ടീമായ ചെന്നൈയിൻ, ഇന്ത്യൻ എയർ ഫോഴ്സ് ട്രാവു ഫുട്ബോൾ ക്ലബ് തുടങ്ങിയവ ഗോകുലത്തിന്റെ പടയോട്ടത്തിൽ നിലംപൊത്തി. രണ്ട് ഹാട്രിക്ക് ഉൾപ്പെടെ എട്ട് ഗോൾ നേടിയ മാർക്കസ് ജോസഫ് ആണ് ഗോകുലത്തിന്റെ തുറുപ്പു ചീട്ട്.